നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് അഥവാ എൻ ഐ ആക്ട് 1881 സെക്ഷൻ 138 അനുസരിച്ചു ചെക്ക് ബൗൺസ് കേസുകൾ കൊടുക്കുന്നവരും അതിൽ പ്രതിയാക്കപ്പെടുന്നവരും അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട വിഷയങ്ങളാണ് ചുവടെ ചേർക്കുന്നത്
NI ആക്ടിന്റെ കീഴിൽ ഒരു ചെക്ക് കേസ് കൊടുത്താൽ പ്രതിക്ക് ഒരു വർഷം മുതൽ രണ്ടു വർഷം വരെ ജയിൽ ശിക്ഷയും ചെക്കിൽ എഴുതിയിരിക്കുന്ന തുകയുടെ ഇരട്ടി പിഴയും ശിക്ഷയായി ലഭിക്കാം
എന്നാൽ NI ആക്ട് സെക്ഷൻ 138 ന്റെ കീഴിൽ നൽകുന്ന കേസുകൾ compoundable ഒഫൻസ് ആയതുകൊണ്ട് തന്നെ കേസിന്റെ ഏതു ഘട്ടത്തിൽ വേണമെങ്കിലും പരാതി ഒത്തു തീർപ്പാക്കി കേസ് അവസാനിപ്പിക്കാവുന്നതാണ്
NI ആക്ടിന്റെ കീഴിൽ കേസ് കൊടുക്കണമെങ്കിൽ ചില മാനദണ്ഡങ്ങൾ പാലിക്കേണ്ടത് അത്യാവിശ്യമാണ്
- NI ആക്ടിന്റെ കീഴിൽ ഒരു ചെക്ക് ബൗൺസ് കേസ് ഫയൽ ചെയ്യണമെങ്കിൽ പരാതിക്കാരൻ ചെക്കിൽ നൽകിയിരിക്കുന്ന തീയതിയിൽ നിന്നും ആറുമാസത്തിനുള്ളിലോ അല്ലെങ്കിൽ ചെക്കിന്റെ വാലിഡിറ്റി കാലഘട്ടത്തിനുള്ളിലോ, ഇതിൽ ഏതാണ് ആദ്യം വരുന്നത് അതിനുള്ളിൽ ചെക്ക് ബാങ്കിൽ കൊടുത്തിരിക്കണം
- ഇങ്ങനെ നൽകിയ ചെക്കു ബൗൺസായാൽ, ചെക്ക് മടങ്ങിയ ഡേറ്റിൽ നിന്നും മുപ്പതു ദിവസത്തിനുള്ളിൽ പരാതിക്കാരൻ പ്രതിയ്ക്കു ചെക്ക് തുക ആവശ്യപ്പെട്ടുകൊണ്ട് ഒരു 'written ഡിമാൻഡ് നോട്ടീസ്' നൽകേണ്ടതാണ്
- ഡിമാൻഡ് നോട്ടീസ് ലഭിച്ചു പതിനഞ്ചു ദിവസത്തിനുള്ളിൽ പ്രതി പരാതിക്കാരന് ചെക്കിൽ പറഞ്ഞിരിക്കുന്ന തുക നൽകിയില്ല എങ്കിൽ പതിനാറാമത്തെ ദിവസം മുതൽ പരാതിക്കാരന് പ്രതിക്കെതിരെ NI ആക്ട് സെക്ഷൻ 138 പ്രകാരം കേസ് നൽകാവുന്നതാണ്
ഇതിൽ ചെക്ക് മടങ്ങിയ ദിവസത്തിൽ നിന്നും മുപ്പതു ദിവസം കഴിഞ്ഞാണ് ഡിമാൻഡ് നോട്ടീസ് പ്രതിക്ക് നൽകുന്നത് എങ്കിൽ NI ആക്ട് സെക്ഷൻ 138 പ്രകാരം ഒരു പരാതിക്കാരനും പ്രതിക്കെതിരെ കേസ് കൊടുക്കാൻ പറ്റില്ല
കേസിൽ പറഞ്ഞിരിക്കുന്ന പരാതിയിൽ പ്രതിക്ക് എതിർപ്പുണ്ടെങ്കിൽ NI ആക്ട് സെക്ഷൻ 145 (2) പ്രകാരം പരാതിക്കാരനെയോ മറ്റു സാക്ഷികളെയോ ക്രോസ്സ് വിസ്താരം നടത്തി പ്രതിക്ക് കേസ് മുന്നോട്ടു കൊണ്ട് പോകാവുന്നതാണ്
അല്ലെങ്കിൽ 'മീഡിയേഷൻ' മുഖേനെയോ, കോടതിക്ക് പുറത്തു ഒത്തു തീർപ്പാക്കിയോ കേസ് അവസാനിപ്പിക്കാം
No comments:
Post a Comment