എന്തെങ്കിലും കാരണത്താൽ പോലീസ് ചോദ്യം ചെയ്യുന്ന സമയം പേരും മേൽവിലാസവും പറയാൻ വിസമ്മതിക്കുന്നതോ തെറ്റായ പേരും മേൽവിലാസവും പറഞ്ഞു കൊടുക്കുന്നതോ വലിയ കുറ്റമായി പലരും കണക്കാക്കാറില്ല എന്നാൽ എങ്ങനെ ചെയ്യുന്നത് അറസ്റ്റു ചെയ്യപ്പെടാവുന്ന കുറ്റമാണ് എന്ന് എത്ര പേർക്ക് അറിയാം
പോലീസിന്റെ സാന്നിധ്യത്തിൽ ഗുരുതരമല്ലാത്ത കുറ്റങ്ങൾ ചെയ്യുകയോ ചെയ്തതായി ആരോപിക്ക പെടുകയോ ചെയ്ത വ്യെക്തി പോലീസ് ആവശ്യപ്പെടുന്ന പക്ഷം തന്റെ ശരിയായ പേരും മേൽവിലാസവും വെളിപ്പെടുത്താൻ ബാധ്യസ്ഥനാണ്, ആ വെക്തി അതിനു തയ്യാറാകാതിരുന്നാൽ അദ്ദേഹത്തെ അറസ്റ്റു ചെയ്യാൻ പൊലീസിന് അധികാരം ഉണ്ട്.
ഇങ്ങനെ അറസ്റ്റു ചെയ്ത വ്യക്തിയിൽ നിന്നും ശരിയായ പേരും മേൽവിലാസവും ലഭിച്ചു കഴിഞ്ഞാൽ പൊലീസിന് ആ വ്യക്തിയെ സ്വന്തം ജാമ്യത്തിൽ വിട്ടയക്കാവുന്നതാണ് ഇങ്ങനെ വിട്ടയക്കുന്നതിനായി മറ്റൊരാളുടെ ജാമ്യം കൂടി ആവശ്യ പെടുകയോ മജിസ്‌ട്രേറ്റിന്റെ മുൻപിൽ ഹാജരാക്കുകയോ ചെയ്യാം
അറസ്റ്റു ചെയ്യപ്പെടുന്ന വെക്തി വിദേശിയാണെങ്കിൽ വിട്ടയക്കുന്നതിനായി ഒരു ഇന്ത്യൻ പൗരന്റെ ജാമ്യം ആവശ്യമാണ്
ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ ശരിയായ പേര് വിവരം ലഭിക്കാതെ വരുകയോ ജാമ്യം എടുക്കാൻ സാധിക്കാതെ വരുകയോ ചെയ്‌താൽ ഈ അറസ്റ്റു ചെയ്യപ്പെട്ട വ്യക്തിയെ പോലീസ് ഉദ്യോഗസ്ഥർ അടുത്തുള്ള മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കേണ്ടതാണ്

No comments:
Post a Comment