ഒരു കുറ്റവാളിയെ അറസ്റ്റു ചെയ്യാനുള്ള ഉത്തരവാദിത്വവും അധികാരം നമ്മുടെ നാട്ടിലെ പോലീസിനു മാത്രമേ ഉള്ളൂ എന്ന് ധരിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ഒരു പ്രധാന നിയമ നടപടി ക്രമമാണ് ഇവിടെ പറയുന്നത്
പൊലീസിന് മാത്രമല്ല CrPC Section 43 അനുസരിച്ചു ഏതൊരു സ്വകാര്യ വ്യെക്തിക്കും തന്റെ മുന്നിൽ ജാമ്യം ലഭിക്കാത്തതോ ഗുരുതരമോ ആയ കുറ്റ കൃത്യങ്ങൾ ചെയ്യുന്നതോ ആയ വ്യക്തികളെ അറസ്റ്റു ചെയ്തു പോലീസ് ഉദ്യോഗസ്ഥരുടെ കയ്യിലോ, പോലീസ് സ്റ്റേഷനിലോ ഏൽപ്പിക്കാനുള്ള അധികാരം ഉണ്ട്
ഗുരുതര കുറ്റങ്ങൾ എന്ന് പറഞ്ഞാൽ, കൊല്ലാൻ ശ്രമിക്കുക, ഗുരുതരമായി മുറിവേൽപ്പിക്കുക, സ്ത്രീകൾക്കെതിരെ അക്രമം നടത്തുക, ലൈംഗിക കുറ്റകൃത്യങ്ങൾ ചെയ്യുക, ആസിഡ് ആക്രമണം നടത്തുകയോ നടത്താൻ ശ്രമിക്കുകയോ ചെയ്യുക തുടങ്ങി 'കോഗ്നിസബിൾ' കുറ്റ കൃത്യങ്ങൾ ചെയ്യുന്ന ഏതൊരു അക്രമിയെയോ കുറ്റവാളിയെയോ മറ്റൊരു സ്വകാര്യ വ്യെക്തിക്ക് അറസ്റ്റു ചെയ്യാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥനെയോ പോലീസ് സ്റ്റേഷനിലോ കൈമാറുന്നവരെ കസ്റ്റഡിയിൽ വെയ്ക്കാനും അധികാരമുണ്ട്
നമ്മുടെ മുന്നിൽ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്യുന്ന അക്രമിയെ മാത്രമല്ല ഒളിവിൽ പോയ കുറ്റവാളിയെയും, പിടികിട്ടാ പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട വ്യെക്തികളെയുമൊക്കെ ഇങ്ങനെ അറസ്റ്റു ചെയ്തു പോലീസിനെ ഏൽപ്പിക്കാനുള്ള അധികാരം ഏതൊരു സ്വകാര്യ വ്യെക്തിക്കും ഉണ്ട്
No comments:
Post a Comment