Saturday, October 29, 2022

ചെക്ക്‌ ബൗൺസ് കേസ് :: Negotiable Instrument (NI) Act 1881

നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് അഥവാ എൻ ഐ ആക്ട് 1881 സെക്ഷൻ 138 അനുസരിച്ചു ചെക്ക് ബൗൺസ് കേസുകൾ കൊടുക്കുന്നവരും അതിൽ പ്രതിയാക്കപ്പെടുന്നവരും അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട വിഷയങ്ങളാണ് ചുവടെ ചേർക്കുന്നത് 

NI ആക്ടിന്റെ കീഴിൽ ഒരു ചെക്ക് കേസ് കൊടുത്താൽ പ്രതിക്ക് ഒരു വർഷം മുതൽ രണ്ടു വർഷം വരെ ജയിൽ ശിക്ഷയും ചെക്കിൽ എഴുതിയിരിക്കുന്ന തുകയുടെ ഇരട്ടി പിഴയും ശിക്ഷയായി ലഭിക്കാം

എന്നാൽ NI ആക്ട് സെക്ഷൻ 138 ന്റെ കീഴിൽ നൽകുന്ന കേസുകൾ compoundable ഒഫൻസ് ആയതുകൊണ്ട് തന്നെ കേസിന്റെ ഏതു ഘട്ടത്തിൽ വേണമെങ്കിലും പരാതി ഒത്തു തീർപ്പാക്കി കേസ് അവസാനിപ്പിക്കാവുന്നതാണ് 

NI ആക്ടിന്റെ കീഴിൽ കേസ് കൊടുക്കണമെങ്കിൽ ചില മാനദണ്ഡങ്ങൾ പാലിക്കേണ്ടത് അത്യാവിശ്യമാണ് 

  1. NI ആക്ടിന്റെ കീഴിൽ ഒരു ചെക്ക് ബൗൺസ് കേസ് ഫയൽ ചെയ്യണമെങ്കിൽ പരാതിക്കാരൻ ചെക്കിൽ നൽകിയിരിക്കുന്ന തീയതിയിൽ നിന്നും ആറുമാസത്തിനുള്ളിലോ അല്ലെങ്കിൽ ചെക്കിന്റെ വാലിഡിറ്റി കാലഘട്ടത്തിനുള്ളിലോ, ഇതിൽ ഏതാണ് ആദ്യം വരുന്നത് അതിനുള്ളിൽ ചെക്ക് ബാങ്കിൽ കൊടുത്തിരിക്കണം 
  2. ഇങ്ങനെ നൽകിയ ചെക്കു ബൗൺസായാൽ, ചെക്ക് മടങ്ങിയ ഡേറ്റിൽ നിന്നും മുപ്പതു ദിവസത്തിനുള്ളിൽ പരാതിക്കാരൻ പ്രതിയ്ക്കു ചെക്ക് തുക ആവശ്യപ്പെട്ടുകൊണ്ട് ഒരു 'written ഡിമാൻഡ് നോട്ടീസ്' നൽകേണ്ടതാണ് 
  3. ഡിമാൻഡ് നോട്ടീസ് ലഭിച്ചു പതിനഞ്ചു ദിവസത്തിനുള്ളിൽ പ്രതി പരാതിക്കാരന് ചെക്കിൽ പറഞ്ഞിരിക്കുന്ന തുക നൽകിയില്ല എങ്കിൽ പതിനാറാമത്തെ ദിവസം മുതൽ പരാതിക്കാരന് പ്രതിക്കെതിരെ NI ആക്ട് സെക്ഷൻ 138 പ്രകാരം കേസ് നൽകാവുന്നതാണ് 

ഇതിൽ ചെക്ക് മടങ്ങിയ ദിവസത്തിൽ നിന്നും മുപ്പതു ദിവസം കഴിഞ്ഞാണ് ഡിമാൻഡ് നോട്ടീസ് പ്രതിക്ക് നൽകുന്നത് എങ്കിൽ NI ആക്ട് സെക്ഷൻ 138 പ്രകാരം ഒരു പരാതിക്കാരനും പ്രതിക്കെതിരെ കേസ് കൊടുക്കാൻ പറ്റില്ല 

കേസിൽ പറഞ്ഞിരിക്കുന്ന പരാതിയിൽ പ്രതിക്ക് എതിർപ്പുണ്ടെങ്കിൽ NI ആക്ട് സെക്ഷൻ 145 (2) പ്രകാരം പരാതിക്കാരനെയോ മറ്റു സാക്ഷികളെയോ ക്രോസ്സ് വിസ്താരം നടത്തി പ്രതിക്ക് കേസ് മുന്നോട്ടു കൊണ്ട് പോകാവുന്നതാണ് 

അല്ലെങ്കിൽ 'മീഡിയേഷൻ' മുഖേനെയോ, കോടതിക്ക് പുറത്തു ഒത്തു തീർപ്പാക്കിയോ കേസ് അവസാനിപ്പിക്കാം 





Friday, October 28, 2022

അറസ്റ്റു ചെയ്യാനുള്ള സ്വകാര്യ വ്യെക്തിയുടെ അധികാരം :: CrPC Section 43

 ഒരു കുറ്റവാളിയെ അറസ്റ്റു ചെയ്യാനുള്ള ഉത്തരവാദിത്വവും അധികാരം നമ്മുടെ നാട്ടിലെ പോലീസിനു മാത്രമേ ഉള്ളൂ എന്ന് ധരിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ഒരു പ്രധാന നിയമ നടപടി ക്രമമാണ് ഇവിടെ പറയുന്നത് 

പൊലീസിന് മാത്രമല്ല CrPC Section 43 അനുസരിച്ചു ഏതൊരു സ്വകാര്യ വ്യെക്തിക്കും തന്റെ മുന്നിൽ ജാമ്യം ലഭിക്കാത്തതോ ഗുരുതരമോ ആയ കുറ്റ കൃത്യങ്ങൾ  ചെയ്യുന്നതോ ആയ വ്യക്തികളെ അറസ്റ്റു ചെയ്തു പോലീസ് ഉദ്യോഗസ്ഥരുടെ കയ്യിലോ, പോലീസ് സ്റ്റേഷനിലോ ഏൽപ്പിക്കാനുള്ള അധികാരം ഉണ്ട് 

ഗുരുതര കുറ്റങ്ങൾ എന്ന് പറഞ്ഞാൽ, കൊല്ലാൻ ശ്രമിക്കുക, ഗുരുതരമായി മുറിവേൽപ്പിക്കുക, സ്ത്രീകൾക്കെതിരെ അക്രമം നടത്തുക, ലൈംഗിക കുറ്റകൃത്യങ്ങൾ ചെയ്യുക, ആസിഡ് ആക്രമണം നടത്തുകയോ നടത്താൻ ശ്രമിക്കുകയോ ചെയ്യുക തുടങ്ങി 'കോഗ്നിസബിൾ' കുറ്റ കൃത്യങ്ങൾ ചെയ്യുന്ന ഏതൊരു അക്രമിയെയോ കുറ്റവാളിയെയോ മറ്റൊരു സ്വകാര്യ വ്യെക്തിക്ക് അറസ്റ്റു ചെയ്യാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥനെയോ പോലീസ് സ്റ്റേഷനിലോ കൈമാറുന്നവരെ കസ്റ്റഡിയിൽ വെയ്ക്കാനും അധികാരമുണ്ട് 

നമ്മുടെ മുന്നിൽ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്യുന്ന അക്രമിയെ മാത്രമല്ല ഒളിവിൽ പോയ കുറ്റവാളിയെയും, പിടികിട്ടാ പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട വ്യെക്തികളെയുമൊക്കെ ഇങ്ങനെ അറസ്റ്റു ചെയ്തു പോലീസിനെ ഏൽപ്പിക്കാനുള്ള അധികാരം ഏതൊരു സ്വകാര്യ വ്യെക്തിക്കും ഉണ്ട് 


Thursday, October 27, 2022

അർണേഷ് കുമാർ ഗൈഡ്‌ലൈൻസ് / അർണേഷ് കുമാർ vs സ്റ്റേറ്റ് ഓഫ് ബീഹാർ

 അർണേഷ് കുമാർ ഗൈഡ്‌ലൈൻസ് അഥവാ അർണേഷ് കുമാർ vs സ്റ്റേറ്റ് ഓഫ് ബീഹാർ എന്നത് ബഹുമാനപ്പെട്ട ഇന്ത്യൻ സുപ്രീം കോടതി പുറപ്പെടുവിച്ച ഒരു ലാൻഡ് മാർക്ക് അഥവാ ചരിത്ര പ്രധാനമായ വിധി യാണ് 

അർണേഷ് കുമാർ ഗൈഡ് ലൈൻസിൽ പോലീസ് ഉദ്യോഗസ്ഥർ ഒരു വ്യക്തിയെ വാറന്റ് ഇല്ലാതെ അറസ്റ്റു ചെയ്യുമ്പോൾ പാലിക്കേണ്ട നടപടി ക്രമങ്ങളെകുറിച്ചാണ് പ്രതിപാദിക്കുന്നത് 

നമ്മുടെ രാജ്യത്തെ The Code of Criminal Procedure അഥവാ CrPC സെക്ഷൻ 41 ൽ വാറന്റില്ലാതെ പോലീസ് നടത്തുന്ന അറസ്റ്റിൽ പാലിക്കേണ്ട നടപടി ക്രമങ്ങളെ കുറിച്ച് വിശദമായി പറയുന്നുണ്ടെങ്കിലും ഈ മാനദണ്ഡങ്ങൾ അറസ്റ്റിന്റെ സമയം പോലീസ് ഉദ്യോഗസ്ഥർ ശരിയായി പാലിക്കാറില്ല 

എന്നാൽ 2014 ൽ സുപ്രീം കോടതി അർണേഷ് കുമാർ vs സ്റ്റേറ്റ് ഓഫ് ബീഹാർ എന്ന കേസിൽ പറഞ്ഞ വിധിയിൽ CrPC സെക്ഷൻ 41 കൃത്യമായി പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പോലീസിനും അനുബന്ധ സംവിധാനങ്ങൾക്കും ശക്തമായ താക്കീതു നൽകി 

അർണേഷ് കുമാർ ജഡ്ജ്മെന്റിനു ശേഷം CrPC സെക്ഷൻ 41 ൽ പറഞ്ഞിരിക്കുന്ന നടപടി ക്രമങ്ങൾ പാലിക്കാതെ നടത്തിയ അറസ്റ്റുകൾക്കെതിരെ കോടതിയുടെ ഇടപെടലുകൾ ഉണ്ടാകുകയും പല പ്രതികൾക്കും ജാമ്യത്തിന് അപേക്ഷിക്കാനുള്ള സാഹചര്യം നൽകുകയും, പോലീസ് ഉദ്യോഗസ്ഥരും മജിസ്‌ട്രേറ്റ്മാരുമുൾപ്പടെയുള്ളവർക്ക്‌ എതിരെ വരെ നിയമ നടപടികൾക്ക് ശുപാർശ ചെയ്യുകയും ചെയ്തു 

ഇനി നമുക്ക് അർണേഷ് കുമാർ ജഡ്ജ്മെന്റിലേയ്ക്ക് ബഹുമാനപ്പെട്ട സുപ്രീം കോടതിയെ എത്തിച്ച സംഭവ വികാസങ്ങൾ ഒന്ന് വിലയിരുത്താം 

വർഷം 1980 യോടുകൂടിയാണ് സ്ത്രീകൾക്കെതിരെ യുള്ള ഭർതൃ ഗൃഹ പീഡനങ്ങളും, സ്ത്രീധന പീഡനവും ഒക്കെ പരിഹരിക്കുന്നതിനായി സെക്ഷൻ 498A ഉം സെക്ഷൻ 304B ഉം ഇന്ത്യൻ പീനൽ കോഡിൽ ഉൾപ്പെടുത്തിയത് 

എന്നാൽ കാലക്രമത്തിൽ ഈ സെക്ഷനുകൾ വലിയ തോതിൽ ദുരുപയോഗം ചെയ്യപ്പെടുന്നതായി കോടതിയുടെ ശ്രദ്ധയിൽപ്പെട്ടു 

വർഷം 2012 ലെ നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോ യുടെ സ്ഥിതി വിവര കണക്കുകളുടെ അടിസ്ഥാനത്തിൽ മേൽപ്പറഞ്ഞ സെക്ഷയനുകൾ ഉപയോഗിച്ച് രണ്ടു ലക്ഷത്തോളം പേരെ അറസ്റ്റു ചെയ്തപ്പോൾ അതിൽ വെറും 15 ശതമാനം പേരുടെ മേലിൽ ആരോപിച്ച കുറ്റങ്ങൾ മാത്രമേ സത്യസന്ധമായി തെളിയിക്കാൻ കഴിഞ്ഞുള്ളു 

വർഷം 2006 മുതൽ 2015 വരെ സെക്ഷൻ 498A പ്രകാരം അറസ്റ്റു ചെയ്ത വ്യെക്തികളുടെ മുഴുവൻ എണ്ണത്തിൽ നിന്നും യഥാർത്ഥ കുറ്റവാളികളുടെ എണ്ണം വളരെ ഏറെ കുറയുന്നതായി കണ്ടു, ഇതിനർത്ഥം സെക്ഷൻ 498A പ്രകാരം അറസ്റ്റു ചെയ്യപ്പെടുന്ന ഭൂരിഭാഗം വ്യെക്തികളും നിരപരാധികൾ ആണ് എന്നാണ് 

എന്നാൽ വർഷം 2010  ൽ  തന്നെ ബഹുമാനപ്പെട്ട സുപ്രീം കോടതി സ്ത്രീധന നിയമങ്ങൾ ഭേദഗതി ചെയ്തു, അതിലെ സെക്ഷനുകളുടെ ദുരുപയോഗം കുറയ്ക്കുന്നതിനായി നടപടി സ്വീകരിക്കണം എന്ന് സർക്കാരിന് നിർദേശം നൽകിയിരുന്നു 

വർഷം 2014 ൽ അർണേഷ് കുമാർ എന്ന വ്യെക്തി തനിക്കും കുടുംബത്തിനും നേരിടേണ്ടി വന്ന നിയമ വിരുദ്ധമായ അറസ്റ്റിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു 

കേസ് വിശദമായി പഠിച്ച സുപ്രീം കോടതിയിലെ ജസ്റ്റിസുമാരായ ചന്ദ്രകുമാർ മൗലി പ്രസാദും ശ്രീ പിനാകി ചന്ദ്ര ഖോസും അടങ്ങുന്ന രണ്ടംഗ ബഞ്ച്, സെക്ഷൻ 498A യുടെ വ്യാപകമായ ദുരുപയോഗത്തെ കുറിച്ച് വിശദമായ നിരീക്ഷണം നടത്തുകയും സെക്ഷൻ 498A പല സ്ത്രീകളും ഭർത്താവിനെയും ബന്ധുക്കളെയും ഉപദ്രവിക്കാനുള്ള ആയുധമായി ഉപയോഗിക്കുന്നതായും വ്യാപകമായി കള്ളക്കേസുകൾ ഫയൽ ചെയ്യുന്നതായും കണ്ടെത്തി 

തുടർന്ന് സുപ്രീം കോടതിയുടെ രണ്ടംഗ ബഞ്ച് വാറന്റില്ലാതെ പോലീസ് നടത്തുന്ന അറസ്റ്റുകൾക്കു വേണ്ടി ഒരു മാർഗനിർദേശ രേഖ പുറത്തിറക്കി, ആ മാർഗ നിർദേശങ്ങളാണ് അർണേഷ് കുമാർ ഗൈഡ് ലൈൻസ് എന്ന പേരിൽ അറിയപ്പെടുന്നത് 

അർണേഷ് കുമാർ ഗൈഡലിനെസ് അനുസരിച്ചു വെറുമൊരു പരാതിയുടെ അടിസ്ഥാനത്തിൽ മാത്രം നടത്തുന്ന അറസ്റ്റുകളെ ഒഴിവാക്കാനായി നിർദ്ദേശം നൽകി അതുപോലെ തന്നെ പോലീസ് ഉദ്യോഗസ്ഥരുടെ കയ്യിൽ കിട്ടുന്ന പരാതികൾ വിശദമായി പഠിച്ച ശേഷം CrPC സെക്ഷൻ 41 ൽ പറയുന്ന മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചു മാത്രമേ അറസ്റ്റുകൾ നടത്താവൂ എന്നും നിർദേശിച്ചു 

Tuesday, October 25, 2022

മുത്തലാഖ് (triple talaq)

വിവാഹ മോചനത്തിന് ശരിയത് നിയമത്തിൽ പറയുന്ന പേരാണ് 'തലാഖ്'


ഭാരതത്തിൽ ' തലാഖ് ' പലരീതിയിൽ നടത്താവുന്നതാണ് 

(1 ) ഭർത്താവു മുഖേന  (തലാഖ് - ഉസ് - സുന്നത് & തലാഖ് - ഉൽ - ബിദ്അത്)
(2 ) ഭാര്യ മുഖേന ( തലാഖ് - ഇ - തഫ്‌വിദ്)
(3 ) രണ്ടു പേരും ഒന്നിച്ചു (ഖുല & മുബാരത് )
(4 ) കോടതി മുഖേന ( ലിയാൻ & ഫസ്ഖ് )

ഇതിൽ ഭർത്താവു മുഖേന യുള്ള തലാഖ് ആണ് തർക്ക വിഷയം 

ശരിയത് നിയമം അനുസരിച്ചു 'തലാഖ് - ഉസ് - സുന്നത്' അതായതു നിയമാനുസൃത തലാഖ് മാത്രമേ ചെയ്യാൻ പാടുള്ളു 

"തലാഖ് - ഉൽ - ബിദ്അത്" എന്നത് നിയമ വിരുദ്ധമാണ് , ശരിയത് നിയമവും ഖുറാനും "തലാഖ് - ഉൽ - ബിദ്അത്" നെ അംഗീകരിക്കുന്നില്ല

'തലാഖ് - ഉസ് - സുന്നത് അതായതു നിയമപരമായ തലാഖ് ചെയ്യുന്നതിനായി രണ്ടു രീതികൾ തുടർന്ന് പോകുന്നു 

(1) തലാഖ് - ഇ - എഹ്‌സാൻ
(2) തലാഖ് - ഇ - ഹസൻ 

ഇതിൽ "തലാഖ് - ഇ - എഹ്‌സാൻ" ആണ് ഭൂരിപക്ഷ ഇസ്ലാമിക സമൂഹവും പിന്തുടരുന്നത് , ഇതുവഴി ഭർത്താവു തൻറെ ഭാര്യയെ തലാഖ് ചെയ്യണം എന്ന് തീരുമാനിച്ചാൽ ആദ്യം അദ്ദേഹം ഭാര്യയുടെ മുന്നിൽ മൂന്നു പ്രാവശ്യം തലാഖ് ചൊല്ലണം അതായതു " തലാഖ് , തലാഖ് , തലാഖ് " എന്ന് പറയണം , അതിനു ശേഷം "ഇദ്ദത്" കാലാവധിക്കായി കാത്തിരിക്കണം 

ഈ "ഇദ്ദത്"  കാലാവധി എന്നത് സാധാരണ രീതിയിൽ മൂന്നു മാസമാണ്, ഈ മൂന്നു മാസത്തിനിടയിൽ ഭർത്താവിന് ഭാര്യയുമായി ഒന്നിക്കാനുള്ള അവസരമുണ്ട് ,, ഈ മൂന്നു മാസത്തിനിടയിൽ ഭർത്താവു ഭാര്യയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയോ ,, സ്വീകരിക്കുകയോ ചെയ്താൽ തലാഖ് ഒഴിവാകും , 

അതല്ല ഇദ്ദത് കാലാവധി പൂർത്തിയാകും വരെ ഭർത്താവു ഭാര്യയെ സ്വീകരിച്ചില്ലെങ്കിൽ തലാഖ് പൂർത്തിയാകും , 

അതിനു ശേഷം ആ സ്ത്രീയെ പുനർവിവാഹം ചെയ്യണമെങ്കിൽ ഭാര്യ മറ്റൊരാളെ വിവാഹം ചെയ്തു ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതിനു ശേഷം ആ ഭർത്താവു വീണ്ടും തലാഖ് ചൊല്ലണം , 

തലാഖ് ചൊല്ലിയതിനു ശേഷം അവർ "ഇദ്ദത്" കാലാവധി പൂർത്തിയാക്കണം, അതിനു ശേഷം പഴയ ഭർത്താവിനെ വിവാഹം ചെയ്യാം, പക്ഷെ ഇപ്പോഴെല്ലാം ഇദ്ദത് കാലാവധിയിൽ ഭാര്യക്ക് തലാഖ് ചൊല്ലിയ  ഭർത്താവു ജീവനാംശം (ജീവിക്കാനുള്ള ചിലവ് ) നൽകേണ്ടതുണ്ട് 

പക്ഷെ നിർഭാഗ്യവശാൽ ഇന്ത്യയിൽ പിന്തുടരുന്നത് "തലാഖ് - ഉൽ - ബിദ്അത്" ആണ് അതായതു ശരിയത് നിയമത്തിനെതിരായ തലാഖ് 

ഈ തലാഖ് മുഖേന ഭർത്താവു തലാഖ് ഉരുവിട്ടതിനു ശേഷം "ഇദ്ദത്" കാലാവധിക്കായി കാത്തിരിക്കാറില്ല, 

ഇങ്ങനെ ഇദ്ദത് കാലാവധി പൂർത്തിയാക്കാതെ നടത്തുന്ന തലാഖിനെ ഖുർആനോ ശരിയത് നിയമമോ അംഗീകരിക്കുന്നില്ല 

അതുകൊണ്ടു തന്നെ യഥാർത്ഥത്തിൽ ഇസ്ലാം മതനിയമം  അംഗീകരിക്കുകയാണ് എങ്കിൽ ഇന്ത്യയിൽ തുടരുന്ന "തലാഖ് - ഉൽ - ബിദ്അത്" നിയമ വിരുദ്ധമാണ് എന്ന് പറയേണ്ടി വരും,