Tuesday, October 25, 2022

മുത്തലാഖ് (triple talaq)

വിവാഹ മോചനത്തിന് ശരിയത് നിയമത്തിൽ പറയുന്ന പേരാണ് 'തലാഖ്'


ഭാരതത്തിൽ ' തലാഖ് ' പലരീതിയിൽ നടത്താവുന്നതാണ് 

(1 ) ഭർത്താവു മുഖേന  (തലാഖ് - ഉസ് - സുന്നത് & തലാഖ് - ഉൽ - ബിദ്അത്)
(2 ) ഭാര്യ മുഖേന ( തലാഖ് - ഇ - തഫ്‌വിദ്)
(3 ) രണ്ടു പേരും ഒന്നിച്ചു (ഖുല & മുബാരത് )
(4 ) കോടതി മുഖേന ( ലിയാൻ & ഫസ്ഖ് )

ഇതിൽ ഭർത്താവു മുഖേന യുള്ള തലാഖ് ആണ് തർക്ക വിഷയം 

ശരിയത് നിയമം അനുസരിച്ചു 'തലാഖ് - ഉസ് - സുന്നത്' അതായതു നിയമാനുസൃത തലാഖ് മാത്രമേ ചെയ്യാൻ പാടുള്ളു 

"തലാഖ് - ഉൽ - ബിദ്അത്" എന്നത് നിയമ വിരുദ്ധമാണ് , ശരിയത് നിയമവും ഖുറാനും "തലാഖ് - ഉൽ - ബിദ്അത്" നെ അംഗീകരിക്കുന്നില്ല

'തലാഖ് - ഉസ് - സുന്നത് അതായതു നിയമപരമായ തലാഖ് ചെയ്യുന്നതിനായി രണ്ടു രീതികൾ തുടർന്ന് പോകുന്നു 

(1) തലാഖ് - ഇ - എഹ്‌സാൻ
(2) തലാഖ് - ഇ - ഹസൻ 

ഇതിൽ "തലാഖ് - ഇ - എഹ്‌സാൻ" ആണ് ഭൂരിപക്ഷ ഇസ്ലാമിക സമൂഹവും പിന്തുടരുന്നത് , ഇതുവഴി ഭർത്താവു തൻറെ ഭാര്യയെ തലാഖ് ചെയ്യണം എന്ന് തീരുമാനിച്ചാൽ ആദ്യം അദ്ദേഹം ഭാര്യയുടെ മുന്നിൽ മൂന്നു പ്രാവശ്യം തലാഖ് ചൊല്ലണം അതായതു " തലാഖ് , തലാഖ് , തലാഖ് " എന്ന് പറയണം , അതിനു ശേഷം "ഇദ്ദത്" കാലാവധിക്കായി കാത്തിരിക്കണം 

ഈ "ഇദ്ദത്"  കാലാവധി എന്നത് സാധാരണ രീതിയിൽ മൂന്നു മാസമാണ്, ഈ മൂന്നു മാസത്തിനിടയിൽ ഭർത്താവിന് ഭാര്യയുമായി ഒന്നിക്കാനുള്ള അവസരമുണ്ട് ,, ഈ മൂന്നു മാസത്തിനിടയിൽ ഭർത്താവു ഭാര്യയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയോ ,, സ്വീകരിക്കുകയോ ചെയ്താൽ തലാഖ് ഒഴിവാകും , 

അതല്ല ഇദ്ദത് കാലാവധി പൂർത്തിയാകും വരെ ഭർത്താവു ഭാര്യയെ സ്വീകരിച്ചില്ലെങ്കിൽ തലാഖ് പൂർത്തിയാകും , 

അതിനു ശേഷം ആ സ്ത്രീയെ പുനർവിവാഹം ചെയ്യണമെങ്കിൽ ഭാര്യ മറ്റൊരാളെ വിവാഹം ചെയ്തു ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതിനു ശേഷം ആ ഭർത്താവു വീണ്ടും തലാഖ് ചൊല്ലണം , 

തലാഖ് ചൊല്ലിയതിനു ശേഷം അവർ "ഇദ്ദത്" കാലാവധി പൂർത്തിയാക്കണം, അതിനു ശേഷം പഴയ ഭർത്താവിനെ വിവാഹം ചെയ്യാം, പക്ഷെ ഇപ്പോഴെല്ലാം ഇദ്ദത് കാലാവധിയിൽ ഭാര്യക്ക് തലാഖ് ചൊല്ലിയ  ഭർത്താവു ജീവനാംശം (ജീവിക്കാനുള്ള ചിലവ് ) നൽകേണ്ടതുണ്ട് 

പക്ഷെ നിർഭാഗ്യവശാൽ ഇന്ത്യയിൽ പിന്തുടരുന്നത് "തലാഖ് - ഉൽ - ബിദ്അത്" ആണ് അതായതു ശരിയത് നിയമത്തിനെതിരായ തലാഖ് 

ഈ തലാഖ് മുഖേന ഭർത്താവു തലാഖ് ഉരുവിട്ടതിനു ശേഷം "ഇദ്ദത്" കാലാവധിക്കായി കാത്തിരിക്കാറില്ല, 

ഇങ്ങനെ ഇദ്ദത് കാലാവധി പൂർത്തിയാക്കാതെ നടത്തുന്ന തലാഖിനെ ഖുർആനോ ശരിയത് നിയമമോ അംഗീകരിക്കുന്നില്ല 

അതുകൊണ്ടു തന്നെ യഥാർത്ഥത്തിൽ ഇസ്ലാം മതനിയമം  അംഗീകരിക്കുകയാണ് എങ്കിൽ ഇന്ത്യയിൽ തുടരുന്ന "തലാഖ് - ഉൽ - ബിദ്അത്" നിയമ വിരുദ്ധമാണ് എന്ന് പറയേണ്ടി വരും,

No comments:

Post a Comment